മനോഹരമായ ഒരു കൂട്ടം കഥകളുമായി ‘മനോരഥങ്ങള്‍’: വീണ്ടും ഒരു എം.ടി. വാസുദേവൻ നായർ സിനിമാക്കാഴ്ച
മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങളു’ടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ

മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങളു’ടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.
മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ‘മനോരഥങ്ങള്‍’ ഓരോരോ സിനിമയായി ഒടിടിയിൽ കാണാം. കമൽഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസ് ആകും.
സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. സീരീസിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതിയാണ് ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയാണ് അശ്വതി.