‘വിശേഷമായില്ലേ...’ എന്ന ചോദ്യത്തെപ്പറ്റി ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു ‘വിശേഷം’; സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ നായകൻ
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ എത്തുന്ന ‘വിശേഷം’ ചോദിച്ചുകൊണ്ടുള്ള കുശലങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന സംഭവവികാസങ്ങളെ ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന സിനിമ, ‘വിശേഷം’. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ‘വിശേഷം’ എന്ന സിനിമയിലൂടെ

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ എത്തുന്ന ‘വിശേഷം’ ചോദിച്ചുകൊണ്ടുള്ള കുശലങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന സംഭവവികാസങ്ങളെ ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന സിനിമ, ‘വിശേഷം’. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ‘വിശേഷം’ എന്ന സിനിമയിലൂടെ സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ നായകനായി എത്തുന്നു.
ഓരോ സിനിമയും ഒന്നിനൊന്നു വ്യത്യസ്തമാകണമെന്ന ചിന്തയോടെ സിനിമയെ സമീപിക്കുന്ന സൂരജ് ടോം, സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രമായ വിശേഷം മലയാളി സദസുകളെ പിടിച്ചിരുത്തുന്ന കഥാ പശ്ചാത്തലത്തോടെയാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്ഥിരം കാഴ്ചയാകുന്ന യാഥാസ്ഥിതിക നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന നായകനാണ് വിശേഷത്തിലെ ആനന്ദ് മധുസൂദനൻ. ‘പൊടിമീശ മുളയ്ക്കണ കാലം’ പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും 'വിശേഷ'ത്തിനുണ്ട്.
നായികാ വേഷത്തിലെത്തുന്നത് ചിന്നു ചാന്ദിനി. ചിത്രത്തിന്റെ കഥ, തിരക്കഥ, വരികൾ, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നതും ആനന്ദ് തന്നെയാണ്. പാവ, എന്റെ മെഴുതിരി അത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സൂരജ് ടോമിന്റെ നാലാമത് ചിത്രമാണ് വിശേഷം.
ഒരു കോമഡി- ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സ്ഥിരം പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. നർമത്തിൽ പൊതിഞ്ഞ കുടുംബ ചിത്രമായാണ് വിശേഷം ജനങ്ങളിലേക്ക് എത്തുന്നത്. അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. അതിൽ നിന്നു തന്നെ പ്രേക്ഷകർക്ക് സിനിമയുടെ പ്രമേയം പിടികിട്ടും. എന്നാൽ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്കുള്ള യാത്ര അതീവ രസകരമായാണ് ചെയ്തിരിക്കുന്നത്.
പുനർവിവാഹിതയാകുന്ന സജിതയുടെയും ഷിജുവിന്റെയും കഥയാണ് 'വിശേഷ'ത്തിന്റെ കഥാപശ്ചാത്തലം. വൈകിയ വിവാഹം, രണ്ടാം വിവാഹം, കുട്ടികൾ തുടങ്ങിയ യഥാർഥ ജീവിതാനുഭവങ്ങളിലൂടെ ചിത്രത്തിന്റെ കഥ കടന്നുപോകുന്നു. സജിത എന്ന കഥാപാത്രത്തെയാണ് ചിന്നു ചാന്ദ്നി അവതരിപ്പിക്കുന്നത്. ഷിജു എന്ന കഥാപാത്രത്തെ ആനന്ദ് മധുസൂദനനും അവതരിപ്പിക്കുന്നു.
വിവാഹശേഷം ഒരിക്കലെങ്കിലും ഏതൊരു സ്ത്രീയും തികച്ചും സ്വാഭാവികമായി കേൾക്കേണ്ടി വന്നിട്ടുള്ള ‘വിശേഷം’ ആയില്ലേ എന്ന ചോദ്യത്തിൽ അധിഷ്ഠിതമായാണു കഥാപുരോഗതി. കേവലമൊരു ചോദ്യത്തിനപ്പുറം അത് വ്യക്തികളിലുണ്ടാക്കുന്ന സമ്മർദങ്ങളും ആകുലതകളും എല്ലാം തന്നെ നർമത്തിന്റെ ഭാഷയിൽ കുറിക്കു കൊള്ളുന്ന തരത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽത്തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളിൽ പലർക്കും സ്വന്തം ജീവിതം കാണാൻ കഴിയുന്നു എന്നത് തികച്ചും സ്വാഭാവികമാണ്.
ബൈജു ജോൺസൺ, ജോണി ആന്റണി, അൽത്താഫ് സലിം, കുഞ്ഞി കൃഷ്ണൻ, ദിലീഷ് പോത്തൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, മാലാ പാർവതി, ഷൈനി സാറാ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. അതിനാല്‍ത്തന്നെ നല്ലൊരു എന്റർടെയ്ൻമെന്റ് സിനിമയായിരിക്കും വിശേഷം എന്നതിൽ സംശയമില്ല. ചിത്രം ജൂലൈ 19 ന് തിയറ്ററുകളിലെത്തും.