എംബിബിഎസ് ബിരുദദാന ചടങ്ങിൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കി മീനാക്ഷി ദിലീപ്; വിഡിയോ വൈറൽ
നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു വിളിക്കുമ്പോൾ സർട്ടിഫിക്കറ്റ് വാങ്ങിക്കാനെത്തുന്ന മീനാക്ഷിയെ വിഡിയോയിൽ കാണാം.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ബിരുദദാന ചടങ്ങിൽ ദിലീപും ഭാര്യ കാവ്യ മാധവനും പങ്കെടുത്തു.
ADVERTISEMENT
ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു. മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവനും പറഞ്ഞു.
ADVERTISEMENT
ADVERTISEMENT