അഞ്ച് ദിവസത്തിൽ അജയൻ 50 കോടി ക്ലബിൽ, സന്തോഷം പങ്കുവച്ച് സംവിധായകൻ
ടൊവിനോ തോമസിനെ മൂന്നു റോളിൽ അവതരിപ്പിച്ച്, ജിതിന്‍ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ഈ നേട്ടം. ‘എന്റെ ആദ്യ സിനിമ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും കാണാവുന്ന ഒരു ഉത്സവസിനിമയായിരിക്കും എന്നൊരു ഉറപ്പ് ഞാൻ

ടൊവിനോ തോമസിനെ മൂന്നു റോളിൽ അവതരിപ്പിച്ച്, ജിതിന്‍ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ഈ നേട്ടം.
‘എന്റെ ആദ്യ സിനിമ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും കാണാവുന്ന ഒരു ഉത്സവസിനിമയായിരിക്കും എന്നൊരു ഉറപ്പ് ഞാൻ നൽകിയിരുന്നു. സിനിമ ബോക്സോഫീസിൽ ചരിത്ര നേട്ടം കൈവരിക്കുന്ന ഈ വേളയിൽ എന്നെയും എന്റെ ടീമിനേയും സിനിമ കണ്ട് ഹൃദയം നൽകി പ്രോത്സാഹിപ്പിച്ച എല്ലാ അച്ചൻമാർക്കും, അമ്മമാർക്കും, കുട്ടികൾക്കും, അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം തൊട്ട എന്റെ നന്ദി അറിയിക്കുന്നു’.– നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് ജിതിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ സുജിത് നമ്പ്യാരുടേതാണ്.