‘ട്രിവാൻഡ്രം ലവ്‍ലീസ്’: സൗഹൃദനിമിഷങ്ങൾ പങ്കുവച്ച് പ്രിയതാരങ്ങൾ
മലയാളത്തിന്റെ പ്രിയനടിമാരായ കാർത്തിക, മേനക, ജലജ, ചിപ്പി, പ്രവീണ എന്നിര്‍ ഒന്നിച്ചുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘We had a beautiful Happy gettogether. Trivandrum lovelies’ എന്ന കുറിപ്പോടെ പ്രവീണയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു കാലത്ത് മലയാളത്തിൽ നായകിമാരായി തിളങ്ങി നിന്നിരുന്ന താരങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ നിരവധിയാളുകളാണ് പ്രവീണയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ADVERTISEMENT
ഒത്തുചേരലിന്റെ ചിത്രങ്ങൾ മേനക സുരേഷും പങ്കുവച്ചിരുന്നു. ‘ലവ്‍ലീസ് ഓഫ് ട്രിവാൻഡ്രം ഗ്രൂപ്പിലെ കുറച്ചു പേർ തിരുവനന്തപുരത്ത് വലിയൊരു ഇടവേളയ്ക്കു ശേഷം ഒത്തുചേർന്നപ്പോൾ’ എന്ന കുറിപ്പോടെയാണ് മേനക ചിത്രങ്ങൾ പങ്കുവച്ചത്.
ADVERTISEMENT
ADVERTISEMENT