ജീവിതം എന്നും പ്രണയം എന്നും ഹാഷ് ടാഗുകൾ: രചന നാരായണൻകുട്ടി പങ്കുവച്ച ചിത്രങ്ങൾ വൈറൽ
നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറൽ. ഒരാളുടെ തോളില്‍ തലചായ്ച്ചിരിക്കുന്ന ചിത്രങ്ങൾക്കൊപ്പം ‘ലൈഫ്’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ‘ജീവിതം’, ‘പ്രണയം’ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്. ചിത്രത്തിൽ രണ്ടാളും പിൻതിരിഞ്ഞിരിക്കുന്നതിനാൽ മുഖം കാണാനാകില്ല. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാണ്. ഈ ചിത്രത്തിനു പിന്നാലെ കല്‍പ്പാത്തിയില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങളും രചന പങ്കുവച്ചു. കൽപ്പാത്തി ചന്തം എന്നാണ് അതിനൊപ്പം കുറിച്ചിട്ടുള്ളത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT