നടൻ കാളിദാസ് ജയറാമിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. ഞായറാഴ്ചയാണ് വിവാഹം. താരിണി കലിങ്കരായർ ആണ് വധു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചു. മനസ്സറിഞ്ഞ ഇഷ്ടം വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

നടൻ കാളിദാസ് ജയറാമിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. ഞായറാഴ്ചയാണ് വിവാഹം. താരിണി കലിങ്കരായർ ആണ് വധു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചു. മനസ്സറിഞ്ഞ ഇഷ്ടം വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

നടൻ കാളിദാസ് ജയറാമിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. ഞായറാഴ്ചയാണ് വിവാഹം. താരിണി കലിങ്കരായർ ആണ് വധു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചു. മനസ്സറിഞ്ഞ ഇഷ്ടം വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

നടൻ കാളിദാസ് ജയറാമിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. ഞായറാഴ്ചയാണ് വിവാഹം. താരിണി കലിങ്കരായർ ആണ് വധു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചു.

മനസ്സറിഞ്ഞ ഇഷ്ടം

ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമുള്ള സുന്ദരിക്കുട്ടി ആ രെന്ന ചോദ്യം ആരാധകരുടെ മനസ്സിലുയർന്നു.

ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങളിലൂടെ കാളിദാസ് ലോകത്തോടു പറയാതെ പറഞ്ഞു, ‘ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി, താരിണി കലിങ്കരായർ.’

ADVERTISEMENT

ദുബായില്‍ താരിണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കാളിദാസ് പോസ്റ്റ് ചെയ്തതിനു താഴെ മാളവിക ‘ഹ ലോ ഹബീബീസ്’ എന്നു കുറിച്ചപ്പോൾ, ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ താരിണിയും പങ്കുവച്ചു.

മസനഗുഡി സ്വദേശിനിയായ താരിണി പഠിച്ചതും വളർന്നതും ചെന്നൈയിൽ. മോഡലും മിസ് യൂണിവേഴ്സ് ഇ ന്ത്യ 2021 ൽ റണ്ണർ അപ്പും ആണ്. ഫൊട്ടോഗ്രഫിയാണു മറ്റൊരു ഇഷ്ട മേഖല.

ADVERTISEMENT

ആദ്യമായി കണ്ടതും പരിചയപ്പെട്ടതുമായ വിശേഷങ്ങൾ കാളിദാസ് ജയറാമും താരിണിയും ‘വനിത’യ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ –

കാളിദാസ്: 2021 ഡിസംബർ നാലിനാണ്. ഒരു സുഹ‍ൃത്തിന്റെ ഗെറ്റ് ടുഗദറിനു ‌താരിണിയെ ആദ്യം കാണുന്നത്. ക ണ്ടപ്പോഴേ, എനിക്കു മിണ്ടണമെന്നു തോന്നി. അതെങ്ങനെ വിശദീകരിക്കണമെന്നറിയില്ല. അന്നു പരിചയപ്പെട്ടെങ്കിലും കൂടുതൽ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിനുശേഷം ഞാൻ ന്യൂ ഇയര്‍ ഗെറ്റ് ടുഗദർ സംഘടിപ്പിച്ചപ്പോൾ താരിണി വന്നു. എല്ലാവരും പുതുവർഷം ആ ഘോഷിക്കുമ്പോൾ, ഞങ്ങൾ ആ രാത്രി മുഴുവൻ, രാവിലെ ആറു മണി വരെ, സംസാരിച്ചുകൊണ്ടിരുന്നു.

താരിണി: കണ്ണന്റെ മനസ്സിൽ ഇഷ്ടമുണ്ടെന്നു സംസാരിച്ചു തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ എനിക്കു മനസ്സിലായി. ഇനിയുള്ള ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ടു പോകാം എന്നു തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷേ, പരിചയപ്പെട്ടു പത്തു പന്ത്രണ്ടു ദിവസമായപ്പോഴേക്കും രണ്ടാൾക്കും അങ്ങനെ തോന്നിത്തുടങ്ങി.

കാളിദാസ്: ഒരു പ്രണയബന്ധം വളരണമെങ്കിൽ രണ്ടു വശത്തു നിന്നും താൽപര്യവും ശ്രമവുമുണ്ടാകണം. എനിക്കുള്ള ഇഷ്ടം താരിണിക്ക് എന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെപ്പോലെ ‘ഐ ലവ് യൂ’ പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാൾക്കും മനസ്സിലായി, ഇഷ്ടമാണെന്ന്.

താരിണി: യാത്ര, ഭക്ഷണം, വൈൽഡ് ലൈഫ്... എന്റെയും കണ്ണന്റെയും ഇഷ്ടങ്ങൾ കൂടുതലും സമാനമാണ്. അതുകൊണ്ടുതന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരസ്പരം സംസാരിക്കാം. നല്ല സുഹൃത്തുക്കളാണു ഞങ്ങൾ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ, മറ്റൊരാളെ ജീവിതപങ്കാളിയായി സങ്കൽപിക്കാനാകില്ലെന്നായി.

ചക്കിയുടെ ചാരപ്രവർത്തനം

കാളിദാസ്: വീട്ടിൽ ഞാൻ പറയുന്നതിനു മുൻപേ ചക്കി കണ്ടുപിടിച്ചു. അപ്പോൾ തന്നെ വീട്ടിലേക്കു ചോർത്തുകയും ചെയ്തു. ഞങ്ങൾ സംസാരിച്ചു തുടങ്ങിയ കാലത്തു ഞാൻ ഉപയോഗിച്ചിരുന്നതു ചക്കിയുടെ കാറാണ്. ബ്ലൂടൂത് കണക്ടഡായിരുന്നു.

കോൾ വന്നപ്പോൾ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷേ, ഒരു ഭാവഭേദവും കാണിച്ചില്ല. പിന്നീട് ‘വിക്രം’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന്, എനിക്ക് ഒരാളെ ഇഷ്ടമാണെന്നു ഞാന്‍ പറഞ്ഞു. കുറച്ച് അദ്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോടു അമ്മ ചോദിച്ചു. ‘താരിണിയല്ലേ.’

ഞാൻ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവർക്കും സമ്മതം. താരിണിയുടെ വീട്ടിൽ പ്രണയം നേരത്തേ തന്നെ അറിഞ്ഞിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബ‌മാണ് അവരുടേത്. അച്ഛൻ ഹരിഹർരാജ് പഴയ നായകനടനാണ്. ഇപ്പോൾ സിനിമയൊക്കെ വിട്ടു മസനഗുഡിയിൽ താമസം. അവരുടെ ബന്ധുവാണ് നടൻ സത്യരാജ്. അമ്മ ആരതി റിലയൻസ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥയാണ്. അനിയത്തി ശിവാനി അഭിഭാഷക. താരിണിക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും അഭിനയത്തിൽ താൽപര്യമില്ല. അത്ര തിരക്ക് പറ്റില്ലെന്നാണു പറയുന്നത്.

താരിണി: കണ്ണന്‍ വന്നശേഷം എന്റെ ജീവിതം മാറി. കണ്ണനെ പരിചയപ്പെട്ട ശേഷം ഒരു ദിവസം പോലും ഞാൻ സങ്കടപ്പെട്ടിരുന്നിട്ടില്ല. അതൊരു മാജിക് പോലെയാണ്.

കാളിദാസ്: നമ്മൾ ഹാപ്പിയായി ഇരിക്കുക. അപ്പോൾ ഒപ്പമുള്ളവരെയും ഹാപ്പിയാക്കാം. നമ്മുടെ മുൻപിലേക്ക് ഒാരോ ദിവസവും കുറേ കാര്യങ്ങൾ വരും. എല്ലാം ചിലപ്പോൾ വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. അതേക്കുറിച്ചു കൂടുതൽ ചിന്തിച്ചു വിഷമിച്ചിട്ടു കാര്യമൊന്നുമില്ല. പരിഹരിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. അനാവശ്യമായി ജീവിതം സങ്കീർണമാക്കാതിരിക്കുക. അതേയുള്ളൂ ഞാൻ മനസ്സിലാക്കിയ സന്തോഷത്തിന്റെ മാജിക്.

ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. കാളിദാസിന്റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി പങ്കുവച്ചത്.

‘‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം ഞങ്ങളെ സംബന്ധിച്ച് ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിങ്കരായർ ഫാമിലിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നു എന്റെ വീട്ടിലേക്ക് മരുമകളായി താരിണി വന്നത് പുണ്യം. ദൈവത്തോട് നന്ദി പറയുന്നു. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തീയതി. താരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്’’.– പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു.

ADVERTISEMENT