‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി’: രജനിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ഫാൻബോയ് നിമിഷം
സൂപ്പര്‍സ്റ്റാർ രജനികാന്ത് ‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ.
‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകള്‍ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്’. –രജനിക്കൊപ്പമുള്ള തന്റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
ADVERTISEMENT
അതേ സമയം സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ മാർച്ച് 27ന് തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം എത്തും.
ADVERTISEMENT
ADVERTISEMENT