‘ധൈര്യമായി അഭിനയിക്കാന്‍ പൊയ്ക്കോളൂ, മക്കളെ നോക്കുന്ന കാര്യം ഞാനേറ്റു’: അച്ഛന്റെ വാക്ക്... മാർക്കോയിലെ ആൻസി പറയുന്നു
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയില്‍ സജീവമാകുന്നു
ഞാൻ ആൻസി
മാർക്കോയിലെ ആൻസിയായി എന്നെ പ്രേക്ഷകർ തിരിച്ചറിയുന്നതിന്റെ സന്തോഷമുണ്ട്. ഉണ്ണി മുകുന്ദനുമായി നീണ്ട നാളത്തെ സൗഹൃദമാണുള്ളത്. സിനിമയിൽ തമ്മിൽ വലിയ അടുപ്പമില്ലാത്ത ചേച്ചിയും അനിയനുമാണെങ്കിലും നേരിൽ ഞങ്ങള്‍

മാർക്കോയിലെ ആൻസിയായി എന്നെ പ്രേക്ഷകർ തിരിച്ചറിയുന്നതിന്റെ സന്തോഷമുണ്ട്. ഉണ്ണി മുകുന്ദനുമായി നീണ്ട നാളത്തെ സൗഹൃദമാണുള്ളത്. സിനിമയിൽ തമ്മിൽ വലിയ അടുപ്പമില്ലാത്ത ചേച്ചിയും അനിയനുമാണെങ്കിലും നേരിൽ ഞങ്ങള്‍ അങ്ങനെയല്ല. ശരിക്കും സ്വന്തം അനിയനെപ്പോലെയാണ് ഉണ്ണി എനിക്ക്. കൂടാതെ ഞാനും ഭർത്താവ് ശ്രീജിത്ത് രവിയുമാണ് മാർക്കോയിൽ ജോഡിയായി അഭിനയിച്ചത്. അടുപ്പമുള്ളവർക്കൊപ്പം നിന്നതുകൊണ്ടാകാം, കഥാപാത്രത്തെ കൂടുതല്‍ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചത്. ആക്‌ഷന്‍ രംഗങ്ങളെക്കുറിച്ചോർത്തു കുറച്ചൊന്നു ടെൻഷനടിച്ചെങ്കിലും എല്ലാവരുടെയും പിന്തുണയുടെ ബലത്തില്‍ അതും ചെയ്തു.
കലാ കുടുംബത്തിലെ മരുമകള്‍
മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരനാണ് ശ്രീജിത്തിന്റെ അച്ഛൻ ടി.ജി.രവി. വീട്ടില്‍ നിന്ന് ഒരാള്‍ കൂടി സിനിമയിലേക്കു വന്നതിൽ അച്ഛന് സന്തോഷമേയുള്ളൂ. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് 15 വര്‍ഷം മുൻപാണ്, എം.ജി.ശശി സാറിന്റെ ജാനകി എന്ന സിനിമയിലൂടെ. ശ്രീജിത്തിനോടും അച്ഛനോടും കഥ പറയാന്‍ വന്നപ്പോള്‍ എന്നെയും മൂത്ത മകനെയും ശശിസർ കണ്ടു. അഭിനയിക്കാമോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ശ്രമിച്ചു നോക്കാമെന്നു ഞാൻ പറഞ്ഞു. പിക്നിക്കിന് പോകുന്നതുപോലെയാണു ഞങ്ങളന്ന് ഷൂട്ടിനു പോയത്.
മാർക്കോ കണ്ടശേഷം അച്ഛൻ പറഞ്ഞു ‘ടീച്ചർ ജോലി വിട്ടതിൽ വിഷമിക്കേണ്ട. അഭിനയത്തെ സീരിയസായി തന്നെ കണ്ടോളൂ’ എന്ന്. അച്ഛന്റെ വാക്കുകള്‍ നല്‍കുന്ന ധൈര്യം പറഞ്ഞറിയിക്കാനാകില്ല. ‘നിങ്ങള്‍ രണ്ടു പേരും ധൈര്യമായി അഭിനയിക്കാന്‍ പൊയ്ക്കോളൂ. കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ ഞാന്‍ ഇവിടെയുണ്ട്’ എന്നാണ് അച്ഛൻ പറയുന്നത്.
സത്യന്‍ സാറിന്റെ വാക്കുകള്‍
കോവിഡ് കാലത്തിന്റെ വിരസത മാറ്റാൻ ചെയ്ത ഷോർട്ട് സീരിസാണ് ‘അഭയനോട് ചിഞ്ചു പറഞ്ഞത്’. ശ്രീജിത്തും ഞാനും ചേർന്നായിരുന്നു സ്ക്രിപ്റ്റും സംവിധാനവും അഭിനയവും എല്ലാം. അതിനുശേഷം ചില പരസ്യചിത്രങ്ങളിൽ അവസരം ലഭിച്ചു. അക്കൂട്ടത്തിലാണു പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയെ ഫോട്ടോകളിലൂടെ റീ ക്രിയേറ്റ് ചെയ്യുന്നത്. ശ്രീജിത്ത് ഭാസ്കരനായപ്പോൾ ഞാന്‍ സ്നേഹലതയായി.
52 ഫോട്ടോ ഫ്രെയിമുകളിലൂടെ ഞങ്ങൾ കഥ പറഞ്ഞപ്പോൾ സംഗതി വൈറലായി. റീ ക്രിയേഷൻ വിശേഷങ്ങൾ പറയുന്നതിനായി ശ്രീജിത്ത് സത്യൻ സാറിനെ വിളിച്ചപ്പോഴേക്കും അദ്ദേഹം വർക്ക് കണ്ടിരുന്നു. ‘ഉർവശി ചെയ്തതിനെ മോശമാക്കാതെ സജിത സ്നേഹലതയെ അവതരിപ്പിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു അവാര്‍ഡാണ്.
സുഹൃത്തും വഴികാട്ടിയും
പട്ടാമ്പിയാണ് എന്റെ നാട്. അച്ഛൻ കൃഷ്ണന്‍കുട്ടി കാനറ ബാങ്ക് ഉദ്യോഗസ്ഥനും അമ്മ ശോഭന അധ്യാപികയുമായിരുന്നു. ഞങ്ങളുടെ അകന്ന ബന്ധുവാണ് ശ്രീജിത്ത്. ശ്രീജിത്തുമായുളള സൗഹൃദവും വിവാഹവുമാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. സിനിമയില്‍ എന്റെ വഴികാട്ടിയും വിമർശകനുമൊക്കെ ശ്രീജിത്താണ്. ‘ആട്ട’ത്തിലും ‘1000 ബേബീസി’ലും ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ സാധിച്ചതിനു പിന്നിൽ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനു വലിയ പങ്കുണ്ട്.
സുമതി വളവും കുടോത്രവുമാണ് ചിത്രീകരണം പുരോഗമിക്കുന്ന സിനിമകൾ. അച്ഛഛനും അച്ഛനും നടന്മാരായതുകൊണ്ട് മക്കള്‍ രണ്ടുപേരും സിനിമയെ അടുത്തറിഞ്ഞാണ് വളരുന്നത്. മൂത്ത മകന്‍ ഋജ്‍രശ്വയ്ക്ക് താത്പര്യം എഴുത്തും സംവിധാനവുമാണ്. ഇളയ മകന്‍ ഋതുൺജയ്, പ്രകാശൻ പറക്കട്ടെ എന്ന സിനിമയില്‍ അഭിനയിച്ചു. തൃശൂർ ദേവമാതാ സിഎംഐ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ഋജ്‍രശ്വ. ഋതുൺജയ് നാലാം ക്ലാസിലും.
അഞ്ജലി അനിൽകുമാർ