‘ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ...’- മലയാളിയെ പ്രണയാര്‍ദ്രമാക്കിയ ഈ മനോഹര വരികള്‍ ആരും മറന്നു കാണില്ല. പാട്ടില്‍ പ്രണയ ജോഡികളായി എത്തിയത് നടന്‍ ഡിനു ഡെന്നിസും നടി കനിഹയുമാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച ഒരു സര്‍പ്രൈസ് വിഡിയോ കോളില്‍ ആ പഴയ പ്രണയജോഡികള്‍ വീണ്ടും കണ്ടു,

‘ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ...’- മലയാളിയെ പ്രണയാര്‍ദ്രമാക്കിയ ഈ മനോഹര വരികള്‍ ആരും മറന്നു കാണില്ല. പാട്ടില്‍ പ്രണയ ജോഡികളായി എത്തിയത് നടന്‍ ഡിനു ഡെന്നിസും നടി കനിഹയുമാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച ഒരു സര്‍പ്രൈസ് വിഡിയോ കോളില്‍ ആ പഴയ പ്രണയജോഡികള്‍ വീണ്ടും കണ്ടു, മിണ്ടി, തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചു, രസകരമായ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചു. 

നീണ്ട ഇടവേളയ്ക്ക് ശേഷം ഡിനു ഡെന്നിസ് അഭിനയിക്കുന്ന ‘ബസൂക്ക’യുടെ പ്രൊമോഷന്റെ ഭാഗമായി വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പഴയ പ്രണയ ജോഡികള്‍ വീണ്ടും കണ്ടുമുട്ടിയത്. അവതാരകയാണ് കനിഹയുടെ സര്‍പ്രൈസ് വിഡിയോ കോള്‍ ഒരുക്കിയത്. ‘എന്നെ അറിയുമോ? യു ആര്‍ ബ്ലെസ്ഡ് വിത്ത് യുവര്‍ ബ്യൂട്ടി...’ എന്ന ഡിനുവിന്റെ കമന്റിന് ‘നോ മേക്കപ്പ്’ എന്ന രസികന്‍ മറുപടിയുമായെത്തി കനിഹ. 

ADVERTISEMENT

രഞ്ജിലാല്‍ ദാമോദരന്റെ സംവിധാനത്തില്‍, 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്നിട്ടും’. ആദ്യ സിനിമയില്‍ പ്രേം എന്ന നായക കഥാപാത്രമായിട്ടാണ് ഡിനു അഭിനയിച്ചത്. സിനിമയിലെ ‘ഒരു നൂറാശകള്‍’ എന്ന പാട്ട് എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. ഈ പാട്ടില്‍ കനിഹയും ഡിനുവും തമ്മിലുള്ള ഇന്റിമസി സീനുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സീനുകള്‍ ചിത്രീകരിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ഡിനു ഡെന്നീസ്.

‘‘പാട്ട് ഷൂട്ട് വൈറ്റിലയിലെ ഒരു വീട്ടില്‍ വച്ചായിരുന്നു. ഇന്റിമസി ഉള്ള ഒരു സീനാണ് എടുക്കുന്നത്. ‍ഡാഡി ലോക്കേഷനില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കി ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് പുറമെ സിനിമയുടെ ക്രൂ ഉണ്ടായിരുന്നു. ഞാന്‍ എന്തൊക്കെയോ കാണിച്ചുക്കൂട്ടി. ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തായാലും ടെന്‍ഷന്‍ ഉണ്ടാകുമല്ലോ. എന്റെ ആദ്യ സിനിമ കൂടിയായിരുന്നു. ഡാഡി സെറ്റില്‍ ഉള്ളതിന്റെ ടെന്‍ഷന്‍ നന്നായി ഉണ്ടായിരുന്നു. 

ADVERTISEMENT

അദ്ദേഹം സിനിമയില്‍ ലെജന്റായിട്ടുള്ള ആളാണല്ലോ. സ്വന്തം മകന്‍ തന്റെ മുന്നില്‍ വച്ച് ഇത്തരം സീനില്‍ അഭിനയിക്കുകയാണ്. ആ നിമിഷത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ ചമ്മലുണ്ടായിരുന്നു.’’- ഡിനു ഡെന്നീസ് പറയുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനു. മമ്മൂട്ടി നായകനായി എത്തുന്ന ‘ബസൂക്ക’ സംവിധാനം ചെയ്തത് ഡിനുവിന്റെ സഹോദരന്‍ ഡീനോ ഡെന്നിസാണ്. അഭിമുഖം കാണാം... 

ADVERTISEMENT
ADVERTISEMENT