പാലാ നഗരത്തെ ത്രസിപ്പിച്ച് ‘ഒറ്റക്കൊമ്പൻ’ സംഘട്ടനം: ചിത്രീകരണത്തിന്റെ ഭാഗമായി ഭദ്രനും
സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിനായി സുരേഷ് ഗോപിയും കബീർ ദുഹാൻ സിങ്ങുമായുള്ള ഫൈറ്റിന്റെ ഒരു ഷോട്ട് വിഖ്യാത സംവിധായകൻ ഭദ്രൻ ചിത്രീകരിച്ചതിന്റെ വിശേഷങ്ങളാണ് ചർച്ചയാകുന്നത്. പാലായാണ് ചിത്രത്തിന്റെ പ്രധാന

സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിനായി സുരേഷ് ഗോപിയും കബീർ ദുഹാൻ സിങ്ങുമായുള്ള ഫൈറ്റിന്റെ ഒരു ഷോട്ട് വിഖ്യാത സംവിധായകൻ ഭദ്രൻ ചിത്രീകരിച്ചതിന്റെ വിശേഷങ്ങളാണ് ചർച്ചയാകുന്നത്.
പാലായാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. പാലാ കുരിശു പള്ളിക്കു മുന്നിൽ, പൊതുനിരത്തിലാണ് സുരേഷ് ഗോപിയും വില്ലൻ ദുഹാൻ കബീർ സിങ്ങും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചത്. ലൊക്കേഷൻ സന്ദർശിക്കാനെത്തിയ ഭദ്രനോട് ഒരു ഷോട്ട് എടുക്കണമെന്ന ആഗ്രഹം മാത്യൂസ് പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.
വലിയ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കില്‍ എത്തുന്ന മാസ് എന്റർടെയ്നർ ആകും ഒറ്റക്കൊമ്പൻ. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, മേഘ്ന രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ, ദീപക് ധർമ്മടം തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.
തിരക്കഥ - ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിങ് - ഷഫീഖ് വി.ബി.