മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി നിർമാതാവ് ആന്റണി പെരുമ്പാവൂരും കുടുംബവും. ആന്റണിയുടെ വീട്ടിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളിൽ കാണാം.
പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കൊപ്പം എമ്പുരാൻ ലൊക്കേഷനിൽനിന്നുളള ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്.
ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിയാളുകളാണ് പോസ്റ്റിനു താഴെ പ്രിയതാരത്തിന് ആശംസകൾ അറിയിക്കുന്നത്.