‘ബർത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്’: രസികൻ കുറിപ്പും ചിത്രങ്ങളുമായി സുരേഷ് ഗോപി
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാൾ. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ച രസികൻ വരികളാണ് ശ്രദ്ധ നേടുന്നത്. ‘Birthday Boy SURA is all love and only love for all!’ എന്നാണ് താന്‍ കേക്ക് കഴിക്കുന്ന

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാൾ. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ച രസികൻ വരികളാണ് ശ്രദ്ധ നേടുന്നത്.
‘Birthday Boy SURA is all love and only love for all!’ എന്നാണ് താന്‍ കേക്ക് കഴിക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്. ഭാര്യ രാധികയും മക്കളും മരുമകനും ഒപ്പം കേക്ക് മുറിക്കുന്ന വിഡിയോയും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.
‘എല്ലാവരും കൂടി മൂപ്പരെയും ട്രോളൻ ആക്കി’ എന്ന് ഒരാൾ കമന്റിട്ടപ്പോൾ, ‘സുര എന്നാൽ ട്രോൾ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്’ എന്നാണ് താരത്തിന്റെ മകൻ മാധവ് സുരേഷ് മറുപടി നൽകിയത്.
ജൂൺ 26നായിരുന്നു സുരേഷ് ഗോപിയുടെ അറുപത്തിയേഴാം പിറന്നാൾ.