മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിൽ അരങ്ങേറുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിൽ നായികയായാണ് മായയുടെ തുടക്കം. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. ആശിർവാദ് സിനിമാസാണ് നിർമാണം.

വിസ്മയയുടെ സിനിമയിലേക്കുള്ള വരവിന് ആശംസകൾ നേർന്ന് നിർമാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കൗതുകം ജനിപ്പിക്കുന്നതാണ്. കുട്ടിയായിരുന്ന വിസ്മയയെ എടുത്തു കൊണ്ടു നിൽക്കുന്ന തന്റെ ഒരു പഴയ ഫോട്ടോയാണ് ആന്റണി പോസ്റ്റ് ചെയ്തത്. ‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു.All the best, Maya Kutty!’ എന്നാണ് ആന്റണി ഇതിനൊപ്പം കുറിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

തിരുവനന്തപുരത്തു നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിസ്മയ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. സംവിധാനത്തിൽ താൽപ്പര്യമുള്ള വിസ്മയ ‘ഗ്രഹണം’ എന്നൊരു ഹ്രസ്വചിത്രത്തിൽ സംവിധാന സഹായി. 2021ൽ 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്നൊരു കവിതാസമാഹാരം പുറത്തിറക്കി. പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ADVERTISEMENT
ADVERTISEMENT