‘നീ റൊമ്പദൂരം പോയിട്ടേ പപ്പൂ...’: ഹൃദയം നൊന്ത് ജിജി ചോദിക്കുന്നു, നൊമ്പരമായി കുറിപ്പ്
ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും

ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം.
സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങുമ്പോൾ തന്നെ മൂടിയ ഇരുളില്‍ നിന്നു പ്രതീക്ഷയുടെ വെട്ടത്തിലേക്കു ജിജി നടന്നു നീങ്ങിയതിനെ ബഹുമാനത്തോടെയല്ലാതെ ആർക്കും വിവരിക്കുവാനാകില്ല.
ഇപ്പോൾ, ‘സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും ‘ജിജീസ് ബൊട്ടാണിക്കൽ’ എന്ന ഹെർബൽ പ്രൊഡക്ട് സംരംഭത്തിന്റെയും അമരക്കാരിയാണ് ജിജി. ഈ നേട്ടങ്ങളിലേക്ക് അവർ താണ്ടിയ ദൂരം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും അതിജീവനത്തിന്റെയും വർഷങ്ങളാണ്.
ഇപ്പോഴിതാ, സന്തോഷിനൊപ്പമുള്ള തന്റെ ഒരു ചിത്രത്തിന്റെ ഡിജിറ്റൽ വിഡിയോ പോസ്റ്റ് ചെയ്ത് ജിജി കുറിച്ചതാണ് പ്രിയപ്പെട്ടവരിൽ നൊമ്പരം നിറയ്ക്കുന്നത്. ‘നീ റൊമ്പദൂരം പോയിട്ടേ പപ്പൂ...’ എന്നാണ് ജിജിയുടെ കുറിപ്പ്. നിരവധിയാളുകളാണ് ജിജിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.