‘സർവ്വം മായ തന്നെ! അല്ലേ അളിയാ!’ എന്നു നിവിൻ, ‘അതേ അളിയാ’ എന്ന് അജു: പുതിയ പോസ്റ്റർ വൈറൽ
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ യുടെ പുതിയ പോസ്റ്റർ വൈറൽ. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ ഒരുക്കുന്ന സിനിമയാണിത്. നിവിൻ പോളിയും അജു വർഗീസുമാണ് മനോഹരമായ ഈ പോസ്റ്ററിലുള്ളത്. ‘സർവ്വം മായ തന്നെ!

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ യുടെ പുതിയ പോസ്റ്റർ വൈറൽ. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ ഒരുക്കുന്ന സിനിമയാണിത്. നിവിൻ പോളിയും അജു വർഗീസുമാണ് മനോഹരമായ ഈ പോസ്റ്ററിലുള്ളത്.
‘സർവ്വം മായ തന്നെ! അല്ലേ അളിയാ!’ എന്ന കുറിപ്പോടെയാണ് നിവിൻ പോസ്റ്റർ പങ്കുവച്ചത്. ‘അതേ അളിയാ’ എന്നാണ് ഇതിനു അജു കമന്റിട്ടത്. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹിറ്റായിരുന്നു.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാരിയർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ ഒരുമിക്കുന്നു. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ.