കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കും ഫലപ്രാപ്തിയുണ്ടായിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. ചെറിയ കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത അദ്ദേഹത്തോട് ഏറെ അടുപ്പമുള്ളവരിൽ നിന്നുമാണ് സോഷ്യൽ

കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കും ഫലപ്രാപ്തിയുണ്ടായിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. ചെറിയ കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത അദ്ദേഹത്തോട് ഏറെ അടുപ്പമുള്ളവരിൽ നിന്നുമാണ് സോഷ്യൽ മീഡിയയിലേക്കെത്തുന്നത്. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ തിരിച്ചുവരവ് ‘സ്നേഹചുംബനത്തോടെ’ വരവേൽക്കുകയാണ് മോഹൻലാൽ. ചികിത്സയിലായിരുന്ന മമ്മൂട്ടി പൂർണമായും ആരോഗ്യം വീണ്ടെടുത്തുവെന്ന വാർത്തകൾക്കിടയിലാണ് മമ്മൂട്ടിയുടെ കവിളിൽ സ്നേഹമുത്തം നൽകുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചത്. ഹൃദയത്തിന്റ ഇമോജിക്കൊപ്പമായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT