‘ജന്മദിനത്തിന് സാരി...മനസ്സ് നിറയെ ഓണം...’: പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജൻ
പിറന്നാൾ സമ്മാനമായി ലഭിച്ച സാരിയിൽ തിളങ്ങി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ യുവനായിക അനശ്വര രാജൻ.
‘ജന്മദിനത്തിന് സാരി, മനസ്സ് നിറയെ ഓണം, കണ്ണുകൾ ചന്ദ്രഗ്രഹണത്തിലേക്ക്. ഇതിനിടയിലും നിശ്ശബ്ദമായി നന്ദി പറയാൻ വേണ്ടിയാണ് ഈ കുറിപ്പ്. നിങ്ങളുടെ ആശംസകളും സ്നേഹവും, ചെറിയ അന്വേഷണങ്ങളുമെല്ലാം നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ എനിക്ക് ഏറെ വലുതാണ്. വീണ്ടും വീണ്ടും നന്ദി പറയുന്നു’. – ചിത്രങ്ങൾക്കൊപ്പം അനശ്വര രാജൻ കുറിച്ചു.
അതേ സമയം പുതിയ തമിഴ് ചിത്രത്തിന്റെ സെറ്റിൽ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയുടെ സംവിധായകനായ അബിഷൻ ജീവിന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മദന്‍ ആണ്. സൗന്ദര്യ രജനികാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് ആണ് നിർമാണം.
കഴിഞ്ഞ ദിവസമായിരുന്നു അനശ്വരയുടെ പിറന്നാൾ.