ലോക സിനിമയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ നിർമാതാവ് കല്യാണി പ്രിയദര്‍ശനും നായിക കല്യാണി പ്രിയദര്‍ശനും നായകൻ നസ്‌ലിനും. ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ കല്യാണിയുടെ അമ്മയും നടിയുമായ ലിസ്സി, ദുൽഖറിന്റെ സഹോദരി സുറുമി ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

‘ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ‘ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു’. – ലിസി കുറിച്ചു. കല്യാണി പ്രിയദർശൻ, സുറുമി, ദുൽഖർ സൽമാൻ, എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചു.

ADVERTISEMENT

അതേസമയം 250 കോടി രൂപയാണ് ‘ലോക’ ആഗോള കലക്‌ഷനായി ഇതുവരെ നേടിയത്.

ADVERTISEMENT
ADVERTISEMENT