‘നല്ലോണം’... തിന്നണംന്ന് ചിലര്‍, നല്ല ‘വണ്ണം’ വേണംന്ന് ചിലര്‍’: മീനാക്ഷിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് യുവനടി മീനാക്ഷി അനൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു.
‘നല്ലോണം’... തിന്നണംന്ന് ... ചിലര്‍. നല്ല ‘വണ്ണം’ ... വേണംന്ന് ... ചിലര്‍. ‘നല്ലവണ്ണം’... തന്നെയാണ്... ഞാനെന്ന്... ഞാനും’ - എന്നാണ് മീനാക്ഷി കുറിച്ചത്.
ADVERTISEMENT
നിരവധി ആളുകളാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തുന്നത്.
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മീനാക്ഷി അവതരിപ്പിച്ചു. അഭിനയത്തിന് പുറമേ അവതാരകയായും മീനാക്ഷി സജീവമാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT