മലയാള സിനിമയുടെ മഹാനടൻ തിലകന്റെ പതിമൂന്നാം ഓർമദിനത്തിൽ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. തിലകന്റെയും സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെയും ചിത്രത്തിനൊപ്പമാണ് ഷമ്മിയുടെ പോസ്റ്റ്. കെ.ജി. ജോര്‍ജിന്റെയും ഓര്‍മ ദിവസം ഇന്നാണ്.

‘എന്റെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ രണ്ട് ഗുരുക്കന്മാര്‍...! ഒന്നിലും ഒരിക്കലും തോല്‍ക്കാത്ത മഹാനടന്മാരുടെ മുന്‍നിരയില്‍ തന്നെ കാലം പേര് ചേര്‍ത്ത് എഴുതിയ നടന കുലപതിയും, മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മഹാപ്രതിഭയും..! അഭിനയത്തിന്റെ അനന്തസാധ്യതകള്‍ അച്ഛന്‍ പകര്‍ന്നു തന്നപ്പോള്‍..; സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ കെ.ജി. ജോര്‍ജ് സാറും സമ്മാനിച്ചു..! ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഒരുപിടി കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു. പ്രണാമം’.– ഷമ്മി തിലകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT