‘വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി’: ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാൽ
തയ്‌ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറാനുള്ള തയാറെടുപ്പിലാണ് താരപുത്രി. ‘തുടക്ക’ത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.
തയ്‌ലൻഡിലെ ഫിറ്റ്‌കോ എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്.
ADVERTISEMENT
‘പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തയ്‌ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയൺഹാർട്ട് മുവായ്തായ്ക്ക് വലിയ നന്ദി’.– ചിത്രങ്ങൾക്കൊപ്പം വിസ്മയ മോഹൻലാൽ കുറിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘തുടക്കം’ നിർമിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT