‘നീയെന്റെ സ്നേഹം മാത്രമല്ല, സന്തോഷം കൂടിയാണ്... എന്റെ പ്രചോദനം’: നൈനയുടെ പിറന്നാൾ ആഘോഷമാക്കി നിത്യ ദാസ്
മകൾ നൈനയുടെ പിറന്നാൾ ആഘോഷമാക്കി നടി നിത്യ ദാസ്. പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച്, നിത്യ മകൾക്ക് പിറന്നാള്‍ ആശംസകൾ നേർന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സഫലമായ സ്വപ്നത്തിന് ജന്മദിനാശംസകൾ. നീയെന്റെ സ്നേഹം മാത്രമല്ല, സന്തോഷം കൂടിയാണ്, എന്റെ പ്രചോദനം... ഒപ്പം എന്റെ ഏറ്റവും വലിയ അനുഗ്രഹവും’ എന്നാണ് ചിത്രങ്ങൾക്കൊപ്പം നിത്യ ദാസ് കുറിച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ വസ്ത്രമണിഞ്ഞ് കേക്ക് മുറിക്കുന്ന മകളുടെ വിഡിയോയും നിത്യ ദാസ് പങ്കുവച്ചു. നിരവധിയാളുകളാണ് നൈനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കമന്റിടുന്നത്.
ADVERTISEMENT
2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.
ADVERTISEMENT
ADVERTISEMENT