സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്, കുട്ടിയെ വിട്ടുകിട്ടാൻ വേണ്ടി കടുംകൈ Kannada Actress Kidnapping Case: Dispute Over Child Custody
പ്രമുഖ കന്നട സനി–സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധന്റ നിർദേശാനുസരണമാണ് ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. 2023ലാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹർഷവർധനും. കഴിഞ്ഞ എട്ട് മാസമായി

പ്രമുഖ കന്നട സനി–സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധന്റ നിർദേശാനുസരണമാണ് ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്.
2023ലാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹർഷവർധനും. കഴിഞ്ഞ എട്ട് മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. വേർപിരിയലിനു ശേഷം ചൈത്ര സീരിയൽ നടിയായി തുടരുകയും ചെയ്തു. ഇതിനിടെ മകളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കുഞ്ഞിനെ തനിക്ക് ലഭിക്കാൻ വേണ്ടിയാണ് കൗശിക് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അറിയിച്ചു.
കൗശിക് എന്ന വ്യക്തിക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹർഷവർധന്റെ നിർദേശാനുസരണം കൗശിക്ക് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാൻസായി നൽകിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ അർസികെരെയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു, പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വർധൻ എന്റർപ്രൈസിന്റെ ഓണറും സിനിമ നിർമാതാവുമാണ് ഹർഷവർധൻ.