‘മരുമകൻ ആയിരുന്നില്ല, എന്റെ മോനായിരുന്നു’: നീറ്റൽ തന്നു പോയി... നവാസിനെ ഓർത്ത് വിതുമ്പി രഹനയുടെ പിതാവ് Emotional Tribute to Kalabhavan Nawaz
നാളുകൾ കടന്നു പോകുമ്പോഴും ആ വേദനയുടെ ആഴം കൂടുന്നേയുള്ളൂ. കലാഭവൻ നവാസ് നൽകിയ ശൂന്യതയും നോവും അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നത് ആ കുടുംബം പങ്കുവയ്ക്കുന്ന ഓർമകളിൽ നിന്നും വ്യക്തം. പ്രിയപ്പെട്ടവനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ഭാര്യ രഹ്നയും വാപ്പച്ചിയുടെ

നാളുകൾ കടന്നു പോകുമ്പോഴും ആ വേദനയുടെ ആഴം കൂടുന്നേയുള്ളൂ. കലാഭവൻ നവാസ് നൽകിയ ശൂന്യതയും നോവും അദ്ദേഹത്തിന്റെ കുടുംബത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നത് ആ കുടുംബം പങ്കുവയ്ക്കുന്ന ഓർമകളിൽ നിന്നും വ്യക്തം. പ്രിയപ്പെട്ടവനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ഭാര്യ രഹ്നയും വാപ്പച്ചിയുടെ നല്ലോർമകളുമായി മക്കളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
ഇപ്പോഴിതാ കലാഭവൻ നവാസിനെക്കുറിച്ച് സംസാരിച്ച് വികാരാധീനനായി ഭാര്യാപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ. എത്തുകയാണ് നവാസ് മരുമകനായിരുന്നില്ല സ്നേഹനിധിയായ മകനായിരുന്നുവെന്ന് ഹസനാറുടെ വാക്കുകൾ അടിവരയിടുന്നു. കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ അവതരണ വേദിയിലായിരുന്നു വികാരനിർഭരമായ രംഗങ്ങൾ നടന്നത്. നവാസ് അവസാനമായി അഭിനയിച്ച സിനിമയെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുന്നതിന് ഇടയിൽ കൊച്ചിൻ ഹസ്സനാരുടെ വാക്കുകൾ ഇടറി. . ‘എന്റെ മകൻ’ എന്നു പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം കലാഭവൻ നവാസിനെക്കുറിച്ച് സംസാരിച്ചത്.
‘എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഇളയ ആളാണ് രഹന. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാർ... രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോൻ. മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റൽ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി,’ ഹസ്സനാരിന്റെ വാക്കുകൾ.
‘നവാസിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണുമ്പോൾ സ്നേഹവും സന്തോഷവുമാണ് തോന്നുന്നത്,’ ഹസ്സനാർ പറഞ്ഞു.
കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇന്ന്’ എന്ന നാടകം കാണാൻ കുടുംബാംഗങ്ങളെ കൂടാതെ കലാരംഗത്തെ സഹപ്രവർത്തകരും എത്തിയിരുന്നു. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമയെക്കുറിച്ചും ഹസ്സനാർ വാചാലനായി. ‘എന്റെ മകൻ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണ്. എല്ലാവരും കാണണം. തിയറ്ററിൽ പോയി തന്നെ കാണണം,’ കൊച്ചിൻ ഹസ്സനാർ പറഞ്ഞു. ഇനിയൊരു സിനിമയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നൊരു ദുഃഖവും ഹസ്സനാർ പങ്കുവച്ചു.
2025 ഓഗസ്റ്റ് 1 ന് രാത്രിയാണ് 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. കരിയറിൽ ശക്തമായി തിരിച്ചു വരുന്നതിനിടയിലായിരുന്നു നവാസിന്റെ വിയോഗം.