Thursday 24 May 2018 04:31 PM IST : By സ്വന്തം ലേഖകൻ

അഭിഷേക് ബച്ചൻ ഐശ്വര്യയുടെ ഭർത്താവാകാൻ യോഗ്യനല്ല; ട്രോളിയ അജ്ഞാതനെ തിരികെ ട്രോളി അഭിഷേക്

abhishek

തന്നെ ട്രോളിയ അജ്ഞാതന് കലക്കൻ മറുപടിയുമായി അഭിഷേക് ബച്ചൻ. ഐ.പി.എൽ താരമായ സ്റ്റുവർട്ട് ബിന്നിയുമായി താരതമ്യം ചെയ്ത് ട്വിറ്റരിൽ തന്നെ കളിയാക്കിയയാളെ രസകരമായാണ് അഭിഷേക് തിരികെ ട്രോളിയത്. അഭിഷേകിന്റെ മറുപടി ട്വീറ്റ് ആരാധകർ ആഘോഷമാക്കി.

‘‘അഭിഷേകും സ്റ്റുവർട്ടും ഒന്നിനും കൊള്ളാത്തവരാണ്. സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇരുവരും അർഹരല്ല. ഒരാൾ സിനിമയിലും മറ്റൊരാൾ ക്രിക്കറ്റിലും എത്തിയത് അവരുടെ പിതാക്കന്മാർ കാരണമാണ്.’’ ഇതായിരുന്നു ബോബി ഡിയോൾ എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിൽ അഭിഷേകിനെ കളിയാക്കി വന്ന കുറിപ്പ്.

സംഭവം വൈറലായതോടെ അഭിഷേകിന്റെ മറുപടി വന്നു: ‘‘സഹോദരാ, എന്റെ ഷൂസ് ധരിച്ച് ഒരു കിലോമീറ്റർ നടന്നു നോക്കൂ. നിങ്ങൾ 10 അടി നടന്നാൽ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. സ്വയം മെച്ചപ്പെടാൻ സമയം കണ്ടെത്തൂ, മറ്റുളളവരെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട”

മുൻപും ട്രോളർമാരെ തിരികെ ട്രോളി അഭിഷേക് താരമായിട്ടുണ്ട്. ഭാര്യ ഐശ്വര്യ റായിയെയും മകൾ ആരാധ്യയേയും കളിയാക്കിയവരെയൊക്കെ അഭിഷേക് നൈസായി ട്രോളി വിട്ടിട്ടുണ്ട്.