Wednesday 31 January 2024 10:51 AM IST : By സ്വന്തം ലേഖകൻ

മനോഹരം ഓരോ പോസ്റ്ററുകളും...നജീബിന്റെ പുതിയ ലുക്ക് പങ്കുവച്ച് ദുൽഖർ സൽമാൻ

aadujeevitham

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്. പോസ്റ്റർ ഇതിനകം വൈറലാണ്.

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി ചിത്രം ഒരുക്കിയിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജോർദാനിലാണ് ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.