ഗായിക അമൃത സുരേഷിന് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരിയും ഗായികയുമായ അഭിരാമി.
‘എന്റെ പ്രിയപ്പെട്ട കൺമണിക്ക് ജന്മദിനാശംസകൾ. സത്യം പറയാല്ലോ, ദശലക്ഷക്കണക്കിനു മനുഷ്യരിൽ ഒരുവളാണ് നീ. നന്മയും തിന്മയും സമം കലർന്ന മികച്ച കോമ്പിനേഷൻ. എന്തൊക്കെ പറഞ്ഞാലും, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരിയുമായി നീയില്ലായിരുന്നെങ്കിൽ ജീവിതം എന്തായിത്തീരുമായിരുന്നു? ഞാൻ തെണ്ടി തിരിഞ്ഞു നടന്നേനെ
ഞാൻ മാത്രല്ല കുറെ പേര്. നീ ദൈവത്തിന്റെ സമ്മാനമാണ്. അമ്മൂ, നീ എനിക്ക് എല്ലാമെല്ലാമാണ്’.– അമൃതയുടെ ചിത്രം പങ്കുവച്ച് അഭിരാമി കുറിച്ചു.