കണിയൊരുക്കി, സദ്യ കഴിച്ച് വിഷു ആഘോഷമാക്കി നടന്‍ സിദ്ദീഖും കുടുംബവും. സിദ്ദീഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദീഖാണ് കുടുംബചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിഷു 2024 എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്.
വിഷുവിന് കണി ഒരുക്കുക മാത്രമല്ല, സ്പെഷല്‍ വിഷു സദ്യയും താരം ഒരുക്കിയിരുന്നു. സിദ്ദീഖിന്‍റെ മകന്‍ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍ സദ്യ കഴിക്കുന്ന ചിത്രവും ഷഹീൻ പങ്കുവച്ചു. പോസ്റ്റ് നിമിഷങ്ങള്‍ക്കകം തരംഗമായി. പിന്നാലെ നിരവധിപേരാണ് താരത്തിനും കുടുംബത്തിനും വിഷു ആശംസകള്‍ നേര്‍ന്ന് എത്തിയത്.
സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, കുട്ടനാടൻ വ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീൻ അഭിനയിച്ചു. കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് ഷഹീൻ അവസാനം അഭിനയിച്ച ചിത്രം.