Thursday 04 January 2024 11:14 AM IST : By സ്വന്തം ലേഖകൻ

അമ്മയാകാനൊരുങ്ങി അമല പോൾ; സന്തോഷവാർത്തയ്ക്കു പിന്നാലെ ആശംസകളുമായി ആരാധകര്‍, ചിത്രങ്ങള്‍

amala-paul-pregnant

അമ്മയാകാനൊരുങ്ങി നടി അമല പോൾ. നിറവയറിലുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. സന്തോഷവാർത്തയ്ക്കു പിന്നാലെ നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുവപ്പ് ഔട്ഫിറ്റില്‍ കടലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അമല ആരാധകര്‍ക്കായി പങ്കുവച്ചത്.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:
  • Movies