Thursday 10 October 2019 12:09 PM IST : By സ്വന്തം ലേഖകൻ

അവധി ആഘോഷിക്കാൻ ‘തല’യും ‘കുട്ടിത്തല’യും ബീച്ചിൽ! താരകുടുംബത്തിന്റെ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയ

ajith-new

തമിഴകത്തിന്റെ തലയാണ് അജിത് കുമാർ. അജിത്തിനോടുള്ള സ്നേഹം ആരാധകർക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടുമുണ്ട്. അജിത്ത്, ഭാര്യയും മുൻനായികയുമായ ശാലിനി, മക്കളായ അനൗഷ്ക, ആദ്വിക് എന്നിവർ വാർത്തകളിൽ നിറയുക പതിവാണ്. അദ്വിക് ആരാധകർക്ക് കുട്ടിത്തലയാണ്. ഇടയ്ക്കിടെ അദ്വിക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ശാലിനിയോടൊപ്പമുള്ള അദ്വിക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, അജിത്തിനും ശാലിനിക്കും അനൗഷ്കയ്ക്കുമൊപ്പം ചെന്നൈ തിരുവാൻമിയുര്‍ ബീച്ചില്‍ അദ്വിക് ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ഫോട്ടോയാണ് തരംഗമാകുന്നത്.

അജിത്തും ഭാര്യ ശാലിനിയും ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വമായി മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ വരുക.

പുതിയ ലുക്കിലാണ് അജിത് ചിത്രത്തിൽ. സാൾട്ട് ആന്റ ് പെപ്പർ ലുക്കിൽ നിന്നു താരം മാറിയിട്ടുണ്ട്. പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ മേക്കോവർ.

തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്ന താരമാണ് അജിത്. ആരാധകരോടുള്ള അജിത്തിന്റെ പെരുമാറ്റവും പ്രശംസ പിടിച്ചുപറ്റാറുണ്ട്.