Saturday 19 January 2019 02:09 PM IST : By സ്വന്തം ലേഖകൻ

മാസ് ലുക്കിൽ, കലിപ്പ് ചാക്കോച്ചൻ; ‘അള്ള് രാമേന്ദ്രൻ’ ട്രെയിലറെത്തി

allu-new

കുഞ്ചാക്കോ ബോബന്റെ മാസ് പ്രകടനവുമായി ‘അള്ള് രാമേന്ദ്രൻ’ ട്രെയിലറെത്തി. ഒരു പൊലീസ് ഡ്രൈവറുടെ ജീവിതവും അയാൾ നേരിടുന്ന ഒരു പ്രത്യേകതരം പ്രതിസന്ധിയുമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ചാക്കോച്ചന്റെ വേറിട്ട ഗറ്റപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ടൈറ്റിൽ കഥാപാത്രമായ അള്ള് രാമേന്ദ്രനെയാണ് താരം അവതരിപ്പിക്കുന്നത്.

ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയും ചാന്ദ്നി ശ്രീധറുമാണ് നായികമാർ. കൃഷ്ണ ശങ്കറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ, അപർണ്ണയും കൃഷ്ണശങ്കറും ഒരുമിച്ചുള്ള പാട്ട് ഇതിനോടകം ഹിറ്റ് ചാർട്ടിൽ കടന്നു കഴിഞ്ഞു.

സലിം കുമാർ,ധർമ്മജൻ ബോൽഗാട്ടി,ശ്രീനാഥ് ഭാസി തുടങ്ങി വൻ താരനിരയും ഈ ഫാമിലി–കോമഡി എന്റർടെയ്നറിന്റെ ഭാഗമാണ്. ചിത്രം ഉടൻ തിയേറ്ററിലെത്തും.