Friday 15 October 2021 02:31 PM IST : By സ്വന്തം ലേഖകൻ

‘യഥാർഥ നായകന്മാർ എപ്പോഴും തനിച്ചാണ്’: ‘എലോൺ’ ഡയലോഗ് ടീസർ എത്തി

alone

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എലോൺ’. ഇപ്പോഴിതാ, ചിത്രത്തിന്റെ ഡയലോഗ് ടീസർ എത്തിയിരിക്കുന്നു. ‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.