അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയതാരം അമല പോൾ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അമ്മയ്ക്കും ഭർത്താവിനുമൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്റെ പുതിയ ചിത്രം ആടുജീവിതത്തിന്റെ പ്രമോഷനു വേണ്ടി എത്തിയപ്പോഴാണ് പ്രിയപ്പെട്ടവർക്കൊപ്പം താരം ഈ ചിത്രങ്ങൾക്കു പോസ് ചെയ്തത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നായികയായാണ് അമല അഭിനയിക്കുന്നത്.