Tuesday 09 January 2024 09:34 AM IST : By സ്വന്തം ലേഖകൻ

മനോഹരം ഈ പ്രണയാതുരനിമിഷങ്ങൾ...പ്രെഗ്നൻസി ഫോട്ടോഷൂട്ടിന്റെ മനോഹര വിഡിയോ പങ്കുവച്ച് അമല പോൾ

amala-paul

തന്റെ പ്രെഗ്നൻസി ഫോട്ടോഷൂട്ടിന്റെ മനോഹരമായ വിഡിയോ പങ്കുവച്ച് നടി അമല പോൾ. തങ്ങൾ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന സന്തോഷം അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. പിന്നാലെയാണ് ഫോട്ടോഷൂട്ട് വിഡിയോയും എത്തിയിരിക്കുന്നത്.

ജഗദ് അമലയുടെ വയറില്‍ തലോടുന്നതും ഇരുവരും പരസ്പരം സ്നേഹ ചുംബനം നൽകുന്നതുമായ പ്രണയാതുര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയതാണ് വിഡിയോ.

കഴിഞ്ഞ നവംബറിലാണ് ജഗദ് ദേശായിയും അമല പോളും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് തൊഴിലിടം.

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014ലായിരുന്നു സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം. 2017ൽ ഇവർ വിവാഹമോചിതരായി.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം.