Friday 08 June 2018 10:24 AM IST : By സ്വന്തം ലേഖകൻ

‘സൂര്യയെ പുഷ്പം പോലെ അനുകരിച്ച് കാളിദാസ്’–വിഡിയോ

kalidas

മിമിക്രിയിൽ അച്ഛൻ പുലിയാണെങ്കിൽ മകൻ പുപ്പുലിയാണ്. മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെയും മകൻ കാളിദാസിന്റെയും കാര്യമാണ് പറഞ്ഞു വരുന്നത്.

`മഴവില്ലഴകിൽ അമ്മ` മെഗാഷോയിൽ പ്രേക്ഷകരുടെ കൈയ്യടി ഏറ്റവും നേിയ ഇനമായിരുന്നു ജയറാമിന്റെയും കാളിദാസിന്റെയും മിമിക്രി. അച്ഛനെ സാക്ഷിയാക്കി ശബ്ദവിന്യാസങ്ങളിൽ അത്ഭുതം തീർത്ത് കാളിദാസ് കാഴ്ച്ചക്കാരെ കൈയ്യിലെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന സൂര്യയെ അനുകരിച്ച കാളിദാസന്റെ പ്രകടനത്തെ വൻ കരഘോഷത്തോടെയാണ് കാഴ്ച്ചക്കാർ സ്വീകരിച്ചത്.

ഇപ്പോഴിതാ ആ ദൃശ്യങ്ങൾ കാളിദാസൻ തന്നെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്.

കാളിദാസന്റെ മിമിക്രി കാണാം: