Tuesday 26 May 2020 09:39 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ കണ്ട ദൈവമാണ് നടുക്കിരിക്കുന്ന സുന്ദരിക്കുട്ടി, ഞങ്ങടെ കൺകണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്’! അമ്മയ്ക്ക് ജൻമദിനാശംകൾ നേർന്ന് അമൃത സുരേഷ്

amritha

അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. അമ്മയ്ക്കും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ ആണ്.

‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങൾക്ക് പിറന്നാൾ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങടെ കൺകണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെങ്കി അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ഈ ചിരി മതി ഒരായിരം ജന്മങ്ങൾക്കു വേണ്ടി ആഗ്രഹിക്കാൻ...’ അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന് അമൃത കുറിച്ചതിങ്ങനെ.