Friday 19 July 2019 03:52 PM IST : By സ്വന്തം ലേഖകൻ

‘ഓർമയുണ്ടോ ഈ മുഖം’ ? ‘പറവ’യിലെ ഷെയ്ന്റെ നായിക ആളാകെ മാറി: ചിത്രങ്ങൾ കാണാം

a1

രക്ഷാധികാരി ബൈജുവിലെയും പറവയിലെയും നാടൻസുന്ദരിയായ നായികയെ പ്രേക്ഷകർ പെട്ടെന്നു മറക്കില്ല. ഇരു ചിത്രങ്ങളിലും തനിക്കുകിട്ടിയ കഥാപാത്രങ്ങളെ മികച്ച പ്രകടനത്തിലൂടെ മനോഹരമാക്കിയ അനഘ ഇപ്പോൾ തെലുങ്കിലും തമിഴിലും തിരക്കുള്ള താരമാണ്.

a4

ഹിപ് ഹോപ് തമിഴ ആദി നായകനായ നട്പേ തുണൈയിലും കാർത്തികേയ നായകനായ ഗുണ 369 ലും അനഘയാണ് നായിക.

മലയാളത്തിൽ കണ്ടതിൽ നിന്നു വേറിട്ട്, തകർപ്പൻ മേക്കോവറിലാണ് താരം തെലുങ്കിലും തമിഴിലും ആരാധകരുടെ പ്രിയങ്കരിയാകുന്നത്.

a2

പുത്തൻ ഗെറ്റപ്പിൽ, വൻ മേക്കോവറിലുള്ള അനഘയുടെ ചില പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.