Wednesday 04 December 2019 09:24 AM IST : By സ്വന്തം ലേഖകൻ

‘എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി, ഞാൻ മരിച്ചാല്‍ ഉത്തരവാദി അയാൾ’! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അഞ്ജലി അമീർ: വിഡിയോ

anjali-new

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടിയും ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റുമായ അഞ്ജലി അമീറിന്റെ ഫെയ്സ്ബുക്ക് ലൈവ്. തന്റെ ലിവിങ് ടുഗതർ പങ്കാളിയായിരുന്ന ആൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. അയാൾ ബലമായി തനിക്കൊപ്പം താമസിക്കുകയായിരുന്നു എന്നും തന്നെ മാനസികമായും ശാരീരികമായും തളർത്തുകയാണ് എന്നും പറയുന്ന അഞ്ജലി, അയാൾ തന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വ്യക്തമാക്കി. തനിക്ക് അയാളോട് പ്രണയമില്ല എന്നും അയാൾ തന്റെ നിസഹായാവസ്ഥ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പലപ്പോഴായി 5 ലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയെന്നും അവർ പറയുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദി അയാളാണ് എന്നു കാട്ടി പൊലീസിൽ പരാതിപ്പെട്ടെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.