Wednesday 19 February 2020 12:26 PM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ലുക്കിൽ സുന്ദരിച്ചിരിയുമായി അന്ന ബെൻ! ചിത്രം ഏറ്റെടുത്ത് ആരാധകർ

anna

തന്റെ ക്യൂട്ട് ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ യുവനായിക അന്ന ബെൻ. തലയിൽ മഞ്ഞ ഹെയർ ബാൻഡ് അണിഞ്ഞ് ക്യൂട്ട് ചിരിയോടെ നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് അന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം വൈറലാണ്.

അതോടൊപ്പം, താരം നായികയാകുന്ന പുതിയ ചിത്രം കപ്പേളയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഇതിനോടകം വൈറൽ ആണ്.

നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിഖില്‍ വാഹിദും മുസ്തഫയും സുധാസും ചേര്‍ന്നാണ്.

പ്രണയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് ‘കപ്പേള’ എന്ന് ട്രെയിലറിൽ സൂചന തരുന്നു. കുമ്പളങ്ങിയിലൂടെയും ഹെലനിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച അന്ന ബെന്നും മൂത്തോനിലൂടെ നിരൂപക പ്രശംസ നേടിയ റോഷനും യുവാക്കളുടെ ഇഷ്ടതാരം ശ്രീനാഥ് ഭാസിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.