Tuesday 12 June 2018 03:16 PM IST : By സ്വന്തം ലേഖകൻ

‘പ്രണയാർദ്രം മറയൊത്തൊളി കണ്ണാൽ...’; അനൂപ് മേനോൻ–മിയ ജോഡിയുടെ ‘എന്റെ മെഴുതിരി അത്താഴങ്ങളിലെ’ പുതിയ ഗാനം–വിഡിയോ

anoop-menon

സംഗീത സാന്ദ്രമായ ഒരു പ്രണയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അനൂപ്–മേനോൻ മിയ ജോഡികൾ ഒരുമിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങൾ ഉടൻ തീയറ്ററുകളിലെത്തും.

പ്രേക്ഷക പ്രതീക്ഷയേറ്റിയെത്തിയ ട്രെയിലറിനു പിന്നാലെ ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒരു മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മറയത്തൊളി കണ്ണാൽ’ എന്ന് തുടങ്ങുന്ന ഗാനത്തിനു പിന്നിലുള്ള മധുര ശബ്ദം വിജയ് യേശുദാസിന്റേതാണ്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. 999 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നോബിൾജോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് തോമസാണ്. ചിത്രം ജൂലൈ 27ന് തീയറ്ററുകളിലെത്തും.