Monday 07 June 2021 09:24 AM IST : By സ്വന്തം ലേഖകൻ

‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി..’ മനോഹരമായി ‘പാടി അഭിനയിച്ച്’ അനൂപ് മേനോൻ! വിഡിയോ മൊത്തം കണ്ടാലേ സംഗതി പിടികിട്ടൂ

anoop-menon

സുരേഷ് ഗോപിയും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘സമൂഹം’ എന്ന ചിത്രത്തിലെ ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ എന്ന ഗാനം ആസ്വാദകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയതാരം അനൂപ് മേനോൻ ഈ ഗാനം മനോഹരമായി ‘പാടി അഭിനയിക്കുന്ന’ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി..’ അതിമനോഹരമായി പാടുന്ന അനൂപ് മേനോനെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണുക. എന്നാൽ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ അവസാനം മാത്രമാണ് അനൂപ് പാടുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു എന്ന സംഗതി മനസ്സിലാകുക.

പാട്ട് പാടിയത് അനൂപിന്റെ സുഹൃത്തും പിന്നണി ഗായകനുമായ രാജ്‌കുമാർ രാധാകൃഷ്ണനായിരുന്നു. രാജ്‌കുമാറിന്റെ പാട്ടിന് മനോഹരമായി ചുണ്ടനക്കി അഭിനയിക്കുക മാത്രമാണ് അനൂപ് ചെയ്യുന്നത്.