Tuesday 28 November 2023 12:34 PM IST : By സ്വന്തം ലേഖകൻ

‘പണിയറിഞ്ഞാലേ ആന്റണി ഡീല് പറയൂ...’ മാസ് പ്രകടനവുമായി ജോജു, ആക്ഷൻ രംഗങ്ങളിൽ കല്യാണി...‘ആന്റണി’ ട്രെയിലര്‍

antony

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ യുടെ ട്രെയിലര്‍ എത്തി. ചിത്രം ഡിസംബർ 1 ന് തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ൻമെന്‍റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമിക്കുന്നത്.

ട്രെയിലറിലെ ജോജുവിന്റെ മാസിനൊപ്പം കല്യാണിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നു. ആന്റണി ആന്ത്രപ്പേര്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ് എത്തുന്നു.
രാജേഷ് വർമ്മയാണ് തിരക്കഥ എഴുതിയത്. വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്.