‘എമ്പുരാൻ’ സിനിമയില്‍ ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി. മുംബൈയിലെ അധോലോക സംഘത്തിലൊരാളായ റാവുത്തർ, അബ്റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളായാണ് സിനിമയിൽ. ‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തും ഈ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിഥി വേഷത്തിലാണ് കഥാപാത്രം രണ്ട് സിനിമകളിലും എത്തുന്നത്.