Friday 28 March 2025 12:34 PM IST : By സ്വന്തം ലേഖകൻ

‘പിറന്നാൾ ആശംസകൾ മായക്കുട്ടീ...’: വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആന്റണി പെരുമ്പാവൂർ

antony

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച പോസ്റ്റ് ഇതിനകം വൈറൽ ആണ്.

മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാലിനും മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രമാണ് ആന്റണി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘ഹാപ്പി ബർത്ത് ഡേ മായക്കുട്ടീ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

‘ജന്മദിനാശംസകൾ, മായക്കുട്ടി! ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ! നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.

നിരവധിയാളുകളാണ് മായയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയത്.