Wednesday 06 March 2024 11:08 AM IST : By സ്വന്തം ലേഖകൻ

‘ആവേശം മൂത്ത് കയ്യിൽ സ്റ്റിച്ച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ, വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു’: അഭിനന്ദിച്ച് ആന്റണി വർഗീസ്

antony-varghese

സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് നെ അഭിനന്ദിച്ച്, സോഷ്യൽ മീഡിയയിൽ കുറിപ്പുമായി നടന്‍ ആന്റണി വർഗീസ്.

‘മഞ്ഞുമ്മൽ ബോയ്സ്’... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു... നമ്മടെ മലയാള സിനിമ, നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല, എല്ലാരും സൂപ്പർ. ഇനി ട്രിപ്പ്‌ എപ്പോൾ പോയാലും ആദ്യം ഓർമ്മ വരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശം മൂത്ത് കയ്യിൽ സ്റ്റിച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു... എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും’.– ആന്റണി കുറിച്ചു.

ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇതിനകം നൂറ് കോടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.