Wednesday 29 June 2022 11:25 AM IST : By സ്വന്തം ലേഖകൻ

‘ലുങ്കി ഉടുത്ത്...കുപ്പിവള ഇട്ട്...മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല...’: ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

anusree

ലുങ്കി ഉടുത്ത് നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം അനുശ്രീ. ‘ലുങ്കി ഉടുത്ത്.... കുപ്പിവള ഇട്ട്... മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല...???? Don't u like ????’ എന്ന രസികൻ കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.