Saturday 24 August 2019 10:47 AM IST : By സ്വന്തം ലേഖകൻ

‘ഭാരതാംബ കുറച്ച് മോഡേൺ ആണേ...’! ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി അനുശ്രീ: വിഡിയോ പങ്കുവച്ച് താരം

anusree-new

നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയിൽ വീണ്ടും ഭാരതാംബയായി വേഷമിട്ട് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ.

കമുകുംചേരി തിരുവിളങ്ങോനപ്പൻ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലാണ് താരം സജീവ പങ്കാളിയായത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘ഭാരതാംബ കുറച്ച് മോഡേൺ ആണേ...’ എന്ന രസികൻ ക്യാപ്ഷനോടെ ഉണ്ണിക്കണ്ണനായി വേഷമിട്ട കുഞ്ഞുങ്ങൾക്കൊപ്പം ആഘോഷത്തിമിർപ്പിൽ നൃത്തം ചെയ്യുന്ന വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്്.

താരമായ ശേഷവും മുടങ്ങാതെ നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നയാളാണ് അനുശ്രീ. മുൻപും ഇതിന്റെ വിശേഷങ്ങള്‍ വാർത്തയായിട്ടുണ്ട്.