Thursday 09 May 2019 02:37 PM IST : By സ്വന്തം ലേഖകൻ

‘അങ്കിൾ...ഒരു സെൽഫി എടുത്തോട്ടെ...’! ആസിഫിന്റെ ക്യൂട്ട് വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ

asif-new

മഴവിൽ മനോരമയുടെ എന്റർടെയ്ൻമെന്റ ് അവാർഡ് വേദി താരനിബിഡമായിരുന്നു. മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇപ്പോഴിതാ അവാർഡ് നൈറ്റിലെ ഒരു ക്യൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പരിപാടി കഴിഞ്ഞ് തിരികെ പേകാനൊരുങ്ങുകയായിരുന്നു ആസിഫ് അലി. സുരക്ഷാ ജീവനക്കാരുടെ ഒപ്പമാണ് ആസിഫ് കാറിനരുകിലേക്കു വന്നത്. അപ്പോൾ ‘അങ്കിൾ അങ്കിൾ...’ എന്നു വിളിച്ച് ഒരു കൊച്ചുസുന്ദരി ആസിഫിന്റെ അടുക്കലേക്ക് ഓടിയെത്തി. ആസിഫ് അലിയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതാണ് കുട്ടിയുടെ ആഗ്രഹം. അങ്കിൾ വിളി കേട്ട ആസിഫ് ആ ശബ്ദം എവിടെ നിന്നെന്നു നോക്കി, കുട്ടിയെ കണ്ട ഉടൻ വണ്ടിയിൽ കയറാതെ തിരികെ നിന്നു. ശേഷം കുട്ടിയോടൊപ്പം സെൽഫി എടുത്തിട്ടാണ് അദ്ദേഹം മടങ്ങിയത്.

ഈ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.