Monday 20 November 2023 11:43 AM IST : By സ്വന്തം ലേഖകൻ

പുത്തൻ മേക്കോവറുമായി ആസിഫ് അലി, ‘ടിക്കി ടാക്ക’ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറല്‍

asif-ali

തന്റെ പുതിയ ചിത്രം ‘ടിക്കി ടാക്ക’യ്ക്കു വേണ്ടി ശരീരസൗന്ദര്യത്തിൽ പുത്തൻ മേക്കോവറുമായി നടൻ ആസിഫ് അലി. ഈ ലുക്കിലുള്ള ആസിഫിനെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘Are you ready for Denver ??’ എന്ന കുറിപ്പോടെയാണ് ആസിഫ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

‘കള’യ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ടിക്കി ടാക്ക’. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.